Posts

kerala Floods the blogger want to say about the Kerala floods,  So welcome to  the rebooker blog, Hi all we all know the Kerala Nick named as Gods own country, is in a big Trouble now, the state which is fed up with floods,  Its urgent to spread the message all over the world...!!!1 The people who visited Kerala, who can understand the beautiness of Gods own country. others can also come to kerala to to enjoy the real beauty of nature, but not on this situation,  if any one is watching this blog, I wish to say please do share  you can help us with the help of Donation, and do pray for our Gods own country. here i'm giving the details about Donation https://donation.cmdrf.kerala.gov.in/ Again saying, Do share an help kerala
fav. song..!! Thaniya mizhkal thulumbiyo.. Veruthe mozhikal vithumbiyo.. Manjerum.. vinnuoram.. mazhamaayum polle.. Kunjomal.. kannoram.. kanneerum.. maayenam.. Nenjoram kunnolam chelerum Kannavukalu morupidi kaavalay vazhi thedanam Oru maarivil chirakeranam Aasha than therithil Parannu vaanil nee uyaranam Ida nenjile murivaaranam Iru kanilum mizhiveranam Nanmakal pookumee pulari thedi Nee ozhukanam Akatharilee cheru thengal manjidum Thiri neetumee kulirormakal Thirike varum. Iravaakave.. pakalaakave.. Kavilathu ninteyi Chirikaathidan ithuvazhi nijan Thunayaay varaam iniyennume Kuda neerthidam thanalekidam Oru nalla neram varavettidam Kunjomal kannoram kanneerum maayenam Nenjoram kunnolam chelerum Kanavukalu morupidi kaavalay vazhi thedanam Oru maarivil chirakeranam Aasha than therithil Parannu vaanil nee uyaranam Ida nenjile murivaaranam Iru kannilum mizhiveranam Nanmakal pookumee pulari thedi Nee ozhukanam
Image
ഭഗത് സിംഗ് (Bhagath singh) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ  പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു  ഭഗത് സിംഗ്  (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു.  ലാഹോർ ഗൂഢാലോചനയിൽ  പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിങ്,  ബ്രിട്ടീഷ് രാജിനെതിരായി  പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന  യൂറോപിലെ   വിപ്ലവ  സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ  അരാജകവാദത്തോടും   മാർക്സിസത്തോടും  അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ  മാർക്സിസ്റ്റുകളിലൊരാളായും  ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ  എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ  ബോംബെറിഞ്ഞതുമായി ...
Image
മോഹൻദാസ് കരംചന്ദ് ഗാന്ധി(mahathma gandhi) മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി  ( ഗുജറാത്തി : મોહનદાસ કરમચંદ ગાંધી,  ഹിന്ദി : मोहनदास करमचंद गांधी) അഥവാ  മഹാത്മാ ഗാന്ധി  ( 1869   ഒക്ടോബർ 2  -  1948   ജനുവരി 30 )  ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ  നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.  അഹിംസയിലൂന്നിയ   സത്യാഗ്രഹം  എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി.  മഹത്തായ ആത്മാവ്  എന്നർത്ഥം വരുന്ന  മഹാത്മാ , അച്ഛൻ എന്നർത്ഥംവരുന്ന  ബാപ്പു  എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായ...
Image
വിവേകാനന്ദൻ ( Swami Vivekananda) ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും  ഇന്ത്യയിലെമ്പാടും  സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു.  രാമകൃഷ്ണ പരമഹംസന്റെ  പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം,  രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം.  ശ്രീരാമനും   ശ്രീകൃഷ്ണനും   ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്ത...
Image
ശ്രീനാരായണഗുരു (Sree narayana guru) മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട  തീണ്ടൽ ,  തൊടീൽ  മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ  ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ ,അമ്പലവാസി,ശൂദ്രനായർ,വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ ,ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ ( ഡോ പല്പുവും  മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർ‌ന്നു.  ബ്രാഹ്മണർ  ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും  അടിമ  വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം  ജന്മി - കുടിയാ...
Image
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ (EMS) ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌  അഥവാ  ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌  ( ഇംഗ്ലീഷ് : E.M.S. Namboodiripad  ജൂൺ 13 ,  1909   പെരിന്തൽമണ്ണ  -  മാർച്ച് 19 ,  1998   തിരുവനന്തപുരം ) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ  കമ്മ്യൂണിസ്റ്റ്‌  സർക്കാരിന്റെ [ അവലംബം ആവശ്യമാണ് ]  തലവനെന്ന നിലയിലും അറിയപ്പെടുന്നു.  ചരിത്രകാരൻ ,  മാർക്സിസ്റ്റ്‌  തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ  കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി  രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്...
Image
എ.കെ. ഗോപാലൻ (AKG) ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ  ( ഒക്ടോബർ 1 ,  1904  -  മാർച്ച് 22 ,  1977  ), എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത്  കമ്മ്യൂണിസ്റ്റ്  അനുയായികൾ ഇദ്ദേഹത്തെ ബഹുമാനപൂർവ്വം  പാവങ്ങളുടെ പടത്തലവൻ  എന്നു വിശേഷിപ്പിക്കുന്നു. എ.കെ.ജിയാണ് ഇന്ത്യൻ  ലോക്സഭയിലെ  ആദ്യ  കമ്മ്യൂണിസ്റ്റ്  പ്രതിപക്ഷനേതാവ്.  സ്വാതന്ത്ര്യ സമരസേനാനി , സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്,  ഇന്ത്യൻ കോഫി ഹൗസിന്റെ  സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല.  സിപിഎം  രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി  കരുതൽ തടങ്കൽ  നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.  എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്  എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. ...
Image
അബ്രഹാം ലിങ്കൺ (Abraham Lincoln) അമേരിക്കൻ ഐക്യനാടുകളുടെ   16-ആം  പ്രസിഡന്റാണ്‌  എബ്രഹാം ലിങ്കൺ .(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന  അമേരിക്കൻ സിവിൽ യുദ്ധകാലത്ത്  രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ  റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ  ആദ്യത്തെ  റിപ്പബ്ലിക്കൻ  പ്രസിഡന്റായിരുന്നു ലിങ്കൺ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ്  അഭിഭാഷകൻ ,  ഇല്ലിനോയി  സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  അമേരിക്കൻ ആഭ്യന്തര യുദ്ധം , വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന  അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ  തോൽ...
Image
ചെ ഗുവേര അർജന്റീനയിൽ  ജനിച്ച  മാർക്സിസ്റ്റ്   വിപ്ലവകാരിയും  അന്തർദേശീയ  ഗറില്ലകളുടെ  നേതാവും ആയിരുന്നു  ചെഗുവേര  എന്നും  ചെ  എന്നു മാത്രമായും അറിയപ്പെടുന്ന  ഏർണസ്റ്റോ ഗുവേര ഡി ലാ സെർന  ( സ്പാനിഷ് ഉച്ചാരണം:   [ˈtʃe ɣeˈβaɾa] (൨) )  1928   ജൂൺ 14 (൧) -  1967   ഒക്ടോബർ 09 ).  ക്യൂബൻ വിപ്ലവത്തിന്റെ  പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെഗുവേരയ്ക്ക്,  ദക്ഷിണ അമേരിക്കയിലുടനീളം  നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. .  മാർക്സിസത്തെ  പറ്റി കൂട...